ഞാൻ എന്താണ് പ്രതീക്ഷിച്ചു വന്നത്. അതിലേറെ എനിക്ക് ലഭിച്ചു. അത്ര അടിപൊളി ആയിരുന്നു ക്ലാസുകൾ. ട്രൈനർ ആകുക എന്നത് എന്റെ ആഗ്രഹം ആയിരുന്നു. ഓരോ ക്ലാസ് വരുമ്പോഴും അത് അറ്റൻഡ് ചെയ്യാൻ വലിയ താത്പര്യം ആണ്. എത്ര തിരക്ക് ഉണ്ടെങ്കിൽ ക്ലാസിൽ പങ്കെടുക്കാൻ ശ്രമിക്കാറുണ്ട്. ഇതുവരെ മിസ് ചെയ്തിട്ടില്ല. അത്രക്ക് നല്ല ക്‌ളാസുകൾ ആണ്. വെറുതെ ഒരു ട്രെയിനിങ് എടുത്ത് പോകുക അല്ല ചെയ്യുന്നത്. എല്ലാവരെയും എത്രത്തോളം ഇതിൽ ഇൻവോൾവ് ആക്കാൻ പറ്റുമെന്ന് ശ്രദ്ധിക്കുന്നുണ്ട്. നല്ലൊരു പേഴ്സണൽ മെന്ററിംഗ് ആണ് ലഭിക്കുന്നത്. ടാസ്കുകൾ ചെയ്യാൻ നല്ല സപ്പോർട്ട് ആണ് ലഭിക്കുന്നത്. ഇതിലേക്ക് വരുന്നതിന് മുമ്പുള്ള നമ്മളും കഴിഞ്ഞുള്ള നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
ഈ ട്രെയിനിങ്ങിൽ പങ്കെടുത്തുകൊണ്ട് ഒരുപാട് അറിവുകൾ നേടാൻ സാധിച്ചു. നല്ല മോഡ്യൂളുകളാണ് ഈ കോഴ്സിൽ ഉള്ളത്. അത് നമ്മുടെ ഉള്ളിലുള്ള കഴിവുകളെ പുറത്ത് കൊണ്ടുവരുന്നു. ട്രെയിനിങ് മേഖലയിലേക്ക് ഇറങ്ങുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. ഒരു ട്രെയിനർ എങ്ങനെയാകണം എന്ന് വരച്ചുകാട്ടുന്നതായിരുന്നു ഓരോ സെഷനുകളും. കൂടുതൽ അറിവുകൾ നേടാൻ എനിക്ക് ഈ സെഷനുകൾ പ്രേരണ നൽകി. എന്തുകൊണ്ടും സമ്പന്നമായിരുന്നു ഈയൊരു ട്രെയിനിങ് സെഷൻ.
ഞാൻ ഫൈസൽ, അഞ്ചാമത്തെ ബാച്ചിലാണ് ഞാൻ പങ്കെടുത്തത്. ഈ കോഴ്സിലെ ഓരോ ക്ലാസ് കഴിയുമ്പോഴും മറ്റൊരു ക്ലാസിനു വേണ്ടി കാത്തിരിക്കാറുണ്ട്. മറ്റു കോഴ്സിൽ നിന്ന് വിഭിന്നമായി നമുക്ക് നൽകുന്ന ഓരോ ക്ലാസുകളും ടാസ്ക് ആയിട്ടാണ് നൽകുന്നത്. ഗ്രൂപ്പിലെ ഓരോരുത്തരും ചെയ്യുമ്പോൾ നമുക്കും ചെയ്യാൻ പ്രേരണയാകുന്നു. ഓരോ ടാസ്കും ചെയ്യുമ്പോൾ കോൺഫിഡൻസ് വർദ്ധിച്ചു. ഒരു വേദിയെ അഭിമുഖീകരിക്കുമ്പോൾ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ നന്നായി പഠിക്കാൻ സാധിച്ചു. നല്ലൊരു മാറ്റം എനിക്ക് കാണുന്നുണ്ട്. വളരെ ലളിതമായിട്ടാണ് അവതരണം, അതുകൊണ്ട് എല്ലാവർക്കും ഇത് ഉപകാരപ്പെടും.
ഈ ക്ലാസ് എനിക്ക് വളരെ ഉപകാരമായിരുന്നു. സംസാരിക്കാൻ വളരെ ഇഷ്ടമുള്ള ആളായിരുന്നു. പക്ഷേ, പേടി കാരണം, എല്ലായിടത്തുനിന്നും എന്തെങ്കിലുമൊക്കെ പറഞ്ഞു മുങ്ങലായിരുന്നു പതിവ്. അത്ര ആഗ്രഹത്തിന്റെ പുറത്താണ് ഈ കോഴ്സിൽ ജോയിൻ ചെയ്തത്. ഓൺലൈനിൽ എങ്ങനെയാണ് ഇതൊക്കെ പഠിക്കാൻ പറ്റുക എന്ന ആശങ്ക എനിക്ക് ഉണ്ടായിരുന്നു. പക്ഷേ, അതൊക്കെ ഈ കോഴ്സ് കഴിഞ്ഞപ്പോ മാറിക്കിട്ടി. ഒരു ട്രൈനർ എങ്ങനെയൊക്കെ ആകണം, എങ്ങനെയൊക്കെ ആകരുത് എന്ന് പഠിച്ചു. ചെറുതും വലുതുമൊക്കെ ആയ എല്ലാ കാര്യങ്ങളും പഠിച്ചു. ക്ലാസിൽ ഇരിക്കാൻ തന്നെ താത്പര്യം ആയിരുന്നു, അങ്ങനെയാണ് ക്‌ളാസിന്റെ സ്റ്റൈൽ. കോഴ്സ് കഴിഞ്ഞു, ഞാൻ ഇപ്പോൾ ക്ലാസ് എടുത്ത് തുടങ്ങി. ട്രൈനിങ്ങിൽ മാത്രമല്ല, എന്നത്തേക്കും എല്ലാ മേഖലയിലും ഉപകാരപ്പെടുന്ന ഒരുപാട് അറിവുകൾ കിട്ടി. സാറിനെ പരിചയപ്പെടാൻ പറ്റിയതിൽ സന്തോഷം.
ഫെയർവിങ്സ് സാനിറ്ററി നാപ്കിൻ കമ്പനിയിലെ പിങ്ക് ജോബ് ഡയറക്ടർ ആണ് ഞാൻ. പിങ്ക് ജോബിലെ നൂറു കണക്കിന് സ്ത്രീകൾക്ക് ക്‌ളാസുകൾ കൊടുക്കേണ്ടി വരാറുണ്ട്. അത് മെച്ചപ്പെടുത്തുക എന്റെ ആവശ്യം ആയിരുന്നു. അതിനുവേണ്ടി ഒരുപാട് ട്രെയിനിങ് സെഷനുകളിൽ അറ്റൻഡ് ചെയ്തു. അവിടെ നിന്നെല്ലാം ഒരുപാട് അറിവുകൾ ലഭിച്ചു. പക്ഷെ അതൊന്നും പ്രസന്റ് ചെയ്യാനുള്ള കോൺഫിഡൻസ് തന്നില്ല. അങ്ങനെ ഈ കോഴ്സിൽ അറ്റൻഡ് ചെയ്തു. ഇവിടെ ക്ലാസ് ലഭിക്കുന്നതോടൊപ്പം പ്രസന്റ് ചെയ്യാനുള്ള അവസരവും ലഭിച്ചു. കൂടാതെ നല്ല ഫോളോ അപ്പും മെന്ററിംഗും ലഭിച്ചു. ഓരോ ക്ലാസും ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ബെറ്റർ ആയിരുന്നു. ഇന്നെനിക്ക് നല്ല കോൺഫിഡൻസായി എന്റെ ടീമിനെ നയിക്കാൻ സാധിക്കുന്നു.
ഞാൻ തിരുവനന്തപുരത്ത് ഒരു ഗവൺമെന്റ് സ്കൂളിൽ ടീച്ചർ ആണ്. ഒരു ട്രെയിനർ ആകണമെന്ന് ആഗ്രഹിച്ചു കൊണ്ട് പല ഓൺലൈൻ കോഴ്സുകളെ കുറിച്ചും അന്വേഷിച്ചു. അങ്ങനെയാണ് ഫൈസൽ സാറിന്റെ ക്ലാസ്സിൽ എത്തിപ്പെട്ടത്. എനിക്ക് അത് വല്ലാത്തൊരു അനുഭവം ആയിരുന്നു. അറിയാമായിരുന്ന പല കാര്യങ്ങൾക്കും ഒരു അടുക്കും ചിട്ടയും ഉറപ്പിക്കാൻ സാധിച്ചു. ഇനി എങ്ങനെ മുന്നോട്ടു പോകണമെന്ന് മൈന്യൂട്ട് ലെവലിൽ മനസ്സിലാക്കുന്നതിന് സാറിന്റെ ക്ലാസ് വളരെയേറെ ഉപകാരപ്പെട്ടു. പ്രത്യേകിച്ച് പ്രാക്ടിക്കൽ സെഷൻസ്, അത് നൽകിയ തിരിച്ചറിവ് വളരെ വലുതാണ്. താങ്ക് യു ഫൈസൽ സാർ.
മികച്ച ട്രെയ്‌നർ ആകണം എന്നാഗ്രഹിക്കുന്നവർക്കു പറ്റിയ ഒരു പ്ലാറ്റ്ഫോം ആണ് വിൻബിൾ അക്കാദമിയുടെ ട്രെയ്ൻ ദി ട്രെയ്‌നർ കോഴ്സ് . ഒരു ട്രെയ്‌നർ ആവാൻ അത്യാവശ്യം വേണ്ട എല്ലാ കാര്യവും നമ്മളെ കൊണ്ട് തന്നെ അവിടെ പറഞ്ഞു മനസ്സിലാക്കി പ്രാക്ടീസ് ചെയ്യിപ്പിക്കും. നമ്മുടെ സംസാരിക്കുവാനുള്ള ആഗ്രഹത്തെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കുവാനും, നമ്മുടെ പോരായ്മകൾ തിരുത്തേണ്ടത് തിരുത്താനും ഉള്ള അവസരം നമുക്കിവിടെ ഉണ്ട്. അതാണ് ഇവിടത്തെ പ്രത്യേകത ആയി എനിക്ക് തോന്നിയത്.